ന്യൂഡല്ഹി> പെട്രോള് ലിറ്ററിന് 15 രൂപയായി കുറയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ് ഗഢില് നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 60 ശതമാനം എഥനോളും, 40 ശതമാനം വൈദ്യുതിയും ഉപയോഗപ്പെടുത്തി പെട്രോള് ഉല്പാദിപ്പിക്കുകയാണെങ്കിലാണ് ഇത്തരമൊരു ഘട്ടത്തിലേക്ക് എത്തുക എന്നും മന്ത്രി പറഞ്ഞു.
കര്ഷകര് അന്നദാതാക്കള് മാത്രമല്ല, ഊര്ജദാതാക്കളുമാണെന്ന നിലപാടാണ് കേന്ദ്ര സര്ക്കാരിനെന്നും ഗഡ്കരി പറഞ്ഞു