Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അണക്കെട്ടുകളിൽ ജലനിരപ്പ്‌ അപകടനിലയ്ക്ക് താഴെ ; ഇടുക്കിയിൽ 
ജലനിരപ്പുയർന്നു, മുല്ലപ്പെരിയാറിൽ 
നേരിയ വർധന

by News Desk
July 5, 2023
in KERALA
0
അണക്കെട്ടുകളിൽ-ജലനിരപ്പ്‌-അപകടനിലയ്ക്ക്-താഴെ-;-ഇടുക്കിയിൽ-
ജലനിരപ്പുയർന്നു,-മുല്ലപ്പെരിയാറിൽ-
നേരിയ-വർധന
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്ത് മഴ കനത്തിട്ടും അണക്കെട്ടുകളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ പോയില്ല. മുൻകരുതലെന്നോണം ഏഴ് അണക്കെട്ടുകളുടെ ഷട്ടർ ഭാഗികമായി തുറന്ന് വെള്ളം പുറന്തള്ളുന്നുണ്ട്. ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാല് ഷട്ടർ 30 സെന്റീമീറ്റർ വീതവും കുറ്റ്യാടി അണക്കെട്ടിന്റെ നാല് ഷട്ടർ അഞ്ച് സെന്റീ മീറ്റർ വീതവും കാരാപ്പുഴയിൽ മൂന്ന് ഷട്ടറും 10 സെന്റീ മീറ്റർ വീതവും മണിയാറിൽ ഒരു ഷട്ടർ 10 സെന്റീ മീറ്ററും ഭൂതത്താൻകെട്ടിൽ 10 ഷട്ടർ 50 സെന്റീ മീറ്റർ വീതവും ഒരെണ്ണം 100 സെന്റീ മീറ്ററും മൂലത്തറയിൽ ഒരു ഷട്ടർ 30 സെന്റീ മീറ്ററും പഴശ്ശിയിൽ 14 ഷട്ടർ അഞ്ച് സെന്റീ മീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ജലവിഭവവകുപ്പിനു കീഴിലുള്ള 13 അണക്കെട്ടിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി ആവശ്യാനുസരണം ഷട്ടറുകൾ തുറക്കും. കെഎസ്ഇബിക്കു കീഴിലെ അണക്കെട്ടുകളിൽ ജാഗ്രതാനിർദേശങ്ങളില്ല.

ഇടുക്കിയിൽ 
ജലനിരപ്പുയർന്നു
ഇടുക്കി പദ്ധതി പ്രദേശങ്ങളിൽ കാലവർഷം കനത്തതോടെ ജലനിരപ്പിൽ നേരിയ വർധന. കഴിഞ്ഞദിവസം 62.6 മി. മീറ്റർ മഴ പെയ്തതിനാൽ ജലനിരപ്പ് ശേഷിയുടെ 15.22 ശതമാനമായി. തിങ്കളാഴ്ചയിത് 14.44 ശതമാനമായിരുന്നു. സംഭരണിയിലിപ്പോൾ 2307.84 അടി ജലമുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 36.2 അടി കുറവാണിത്. സംഭരണിയിലേക്ക് 136.23 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തി. മൂലമറ്റത്ത് ഉൽപാദനം നേരിയതോതിൽ വർധിപ്പിച്ചു. 32 ലക്ഷം യൂണിറ്റാണ് ഉൽപാദനം. പീരുമേട്ടിൽ 87മി.മീറ്ററും ദേവികുളത്ത് 73.8 മി.മീറ്ററും മഴ ലഭിച്ചു.

മുല്ലപ്പെരിയാറിൽ 
നേരിയ വർധന
വൃഷ്ടിപ്രദേശങ്ങളിൽ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 114.95 അടി എത്തി. തിങ്കൾ 114.85 അടി ആയിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം 128.10 അടിയായിരുന്നു. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 602 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 400 ഘനയടി വീതം കൊണ്ടുപോയി. തേക്കടിയിൽ 39.4 മി. മീറ്ററും അണക്കെട്ട് പ്രദേശത്ത് 37.6 മി. മീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 50 അടി വെള്ളം ഉണ്ട്. ഇവിടെ 3.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

Previous Post

‘തെന്നല്ലേ, തെന്നല്ലേ’യെന്ന്‌ പൊലീസ്‌ ; അപകടം ഒഴിവാക്കാൻ വീഡിയോ

Next Post

കേരള ലോട്ടറി ; ഏജന്റുമാർ നൽകുന്ന 
സമ്മാനത്തുകകൾക്ക്‌ നികുതിയില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരള-ലോട്ടറി-;-ഏജന്റുമാർ-നൽകുന്ന-
സമ്മാനത്തുകകൾക്ക്‌-നികുതിയില്ല

കേരള ലോട്ടറി ; ഏജന്റുമാർ നൽകുന്ന 
സമ്മാനത്തുകകൾക്ക്‌ നികുതിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.