തിരുവനന്തപുരം> സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍മാര്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോള്‍ അത് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
അവധി കൊടുക്കുന്നുണ്ടെങ്കില്‍ തലേദിവസം നല്‍കാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മലബാറിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രശ്നം രാഷ്ട്രീയവത്കരിക്കരുത്. അവിടെ ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി