മലപ്പുറം> തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ല് അപക്വമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ജീവൻമരണ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സമയമാണിത്. അനവസരത്തിലാണ് ഇത്തരമൊരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. കോഴിക്കോട് സെക്രട്ടറിയറ്റ് അനക്സ് വേണമെന്ന് കെ എൻ എ ഖാദർ മുമ്പ് നടത്തിയ പ്രസ്താവനയും വ്യക്തിപരമാണ്.