Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എംബ്ലം ചേർത്തത് സർക്കാരിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെട്ട പുസ്തകങ്ങളായതിനാൽ: സാഹിത്യ അക്കാദമി സെക്രട്ടറി

by News Desk
July 3, 2023
in KERALA
0
എംബ്ലം-ചേർത്തത്-സർക്കാരിന്റെ-പ്രത്യേക-പദ്ധതിയിൽ-ഉൾപ്പെട്ട-പുസ്തകങ്ങളായതിനാൽ:-സാഹിത്യ-അക്കാദമി-സെക്രട്ടറി
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സംസ്ഥാന സർക്കാരിന്റെ എംബ്ലം ചേർത്തതിൽ വിശദീകരണവുമായി സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. സർക്കാരിന്റെ രണ്ടു വർഷം പൂർത്തിയാകുന്നതിന്റെ ഭാ​ഗമായി നടപ്പിലാക്കിയ പദ്ധതി മുഖാന്തിരം പ്രസിദ്ധീകരിച്ചവയാണ് നിലവിൽ വിവാദത്തിലായ 30 പുസ്തകങ്ങൾ.

പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചതെന്നും മുപ്പതുപുസ്തകങ്ങൾ ഈ പട്ടികയിലുൾപ്പെടുത്തുകയാണ് ചെയ്തതെന്നും സി പി അബൂബക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു. എംബ്ലം ചേർത്തതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയിൽ തനിക്കാണെന്നും ഏതെങ്കിലും ഗ്രന്ഥകർത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർക്ക് എന്തെങ്കിലും തരത്തിൽ പ്രയാസം നേരിട്ടെങ്കിൽ അവരോട് ഖേദം അറിയിക്കുന്നതായും സി പി അബൂബക്കർ കൂട്ടിച്ചേർത്തു.

അടുത്തിടെ പുറത്തിറങ്ങിയ സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളിൽ കേരള സർക്കാരിന്റെ എംബ്ലം ഉൾപ്പെടുത്തിയതിനെ ചൊല്ലി വിവാ​ദങ്ങൾ ഉയർന്നിരുന്നു. ഇതിലാണ് സാഹിത്യ അക്കാദമി സെക്രട്ടറി വിശദീകരണം നൽകിയിരിക്കുന്നത്.

സി പി അബുബക്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

പുസ്തകങ്ങളിൽ എംബ്ലം ചേർത്തതുസംബന്ധിച്ച്

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സർക്കാറിന്റെ രണ്ടുവർഷം പൂർത്തിയാവുന്നതിന്റെ ഭാഗമായി വിവിധസാംസ്കാരികസ്ഥാപനങ്ങൾ ഓരോരോ പ്രവർത്തനപരിപാടികൾ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികൾ മിക്കവയും പൂർണ്ണമായി നടപ്പാക്കാൻ അക്കാദമിക്ക് സാധിച്ചു.

പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അവയിൽ പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേർക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങൾ ഈ പട്ടികയിലുൾപ്പെടുത്തുകയാണ് ചെയ്തത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിർദ്ദേശം നൽകിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂർ എം എൽ എ ശ്രീ പി ബാലചന്ദ്രനാണ് ഉൽഘാടനം ചെയ്തത്.

എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചയോ തർക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കൾ ഒരു മഹാപാതകമെന്ന നിലയിൽ സോഷ്യൽമീഡിയയിൽ ഇതുചർച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിൽ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങൾ പല പ്രസാധകരും ചേർക്കാറുണ്ട്. കേരള സർക്കാറിന്റെ രണ്ടാം വാർഷികം സൂചിപ്പിക്കുന്ന എംബ്ലം ചേർക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേർത്തതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയിൽ എനിക്കാണ്.

ഏതെങ്കിലും ഗ്രന്ഥകർത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയിൽ അവരുടെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തുകയാണ് ചെയ്തത്.

Previous Post

മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌‌ഡ്

Next Post

മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലയാളി-താരം-മിന്നു-മണി-ഇന്ത്യൻ-ടീമിൽ

മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.