കോഴിക്കോട് > കോഴിക്കോട് ദമ്പതിമാർ പുഴയിൽ ചാടി. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ജിതിനായി തിരച്ചിൽ തുടരുകയാണ്. രാവിലെയായിരുന്നു സംഭവം.
ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം കഴിഞ്ഞതെന്നാണ് വിവരം. കോസ്റ്റൽ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.















