തിരുവനന്തപുരം> തനിക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. തനിക്കെതിരായ കേസ് അന്വേഷിക്കേണ്ടത് ഇഡി തന്നെയാണ്. എന്തിനാണ് വിജിലൻസ് കേസ് എടുത്തതെന്ന് അറിയില്ല.
വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം സ്വാഭാവികമാണ്. താൻ അഭിഭാഷകനായതുകൊണ്ട് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.