കൊച്ചി > സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. വലതുകാൽമുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് സർജറിക്ക് വിധേയമാക്കിയത്. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ പൃഥ്വിരാജ് പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇടുക്കിയിൽ വെച്ചാണ് പൃഥ്വിരാജിന് പരിക്കേൽക്കുന്നത്. കാലിനായിരുന്നു പരിക്ക്. ചിത്രീകരണം കഴിഞ്ഞ് ബസിൽ നിന്നും ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു.