തിരുവനന്തപുരം> വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തി. വധുവിനെ തേടിയെത്തിയ അക്രമികളാണ് പിതാവിനെ കൊലപ്പെടുത്തിയത്.
കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനോട് യോജിച്ചില്ല. . ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആലോചന നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ ഭീഷണിമുഴക്കിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ വിവാഹ സത്ക്കാരം കഴിഞ്ഞ് അയല്‍വാസികള്‍ എല്ലാം പോയി ബന്ധുക്കള്‍ മാത്രമുള്ളപ്പോഴാണ് ജിഷ്ണു, സഹോദരന് ജിജിന്, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ വീട്ടിലെത്തിയത്.
ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. നിലത്തുവീണ മകളെ രക്ഷിക്കാന്‍ പിതാവ് രാജു ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു.
ശ്രീലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.