കാബൂൾ
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചെടുത്തശേഷം ഒരു വർഷത്തിനുള്ളിൽ 1095 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. ഇതിൽ 92 സ്ത്രീകളും 287 കുട്ടികളുമുണ്ട്.
രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ–- നാറ്റോ സൈന്യം പിൻവാങ്ങിക്കൊണ്ടിരിക്കവെ 2021 ആഗസ്തിലാണ് താലിബാൻ ഭരണം തിരിച്ചുപിടിച്ചത്. അതിനുശേഷം ന്യൂനപക്ഷമായ ഷിയ വിഭാഗത്തിന്റെ ആരാധനാലയങ്ങൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനവാസമേഖലകൾ എന്നിവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം വർധിച്ചു. സ്കൂളുകൾ ആക്രമിക്കപ്പെട്ടതിൽമാത്രം 95 പേർ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഐഎസാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയതെന്നും അഫ്ഗാനിലെ യുഎൻ റിപ്പോർട്ടിൽ പറയുന്നു.