കോഴിക്കോട്
ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യം ഏതെങ്കിലുമൊരു പാർടിക്കുമാത്രം അവകാശപ്പെടാനാവില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. ദേശീയ പ്രസ്ഥാനം പല ശാഖകളായി പിരിഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാന പാർടികളിലും സ്വാതന്ത്ര്യത്തിനായി പൊരുതിയ നേതാക്കളുണ്ട്. എൻസിപിയും എ സി ഷൺമുഖദാസ് പഠനകേന്ദ്രവും സംഘടിപ്പിച്ച സി കെ ഗോവിന്ദൻ നായർ, എ സി ഷൺമുഖദാസ് അനുസ്മരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിമോചന സമരത്തിനെതിരെയുള്ള സികെജിയുടെ സിംഹഗർജനം രാഷ്ട്രീയകേരളം മറക്കില്ലെന്നും ചാക്കോ പറഞ്ഞു. ഷൺമുഖദാസ് പുരസ്കാരം മുൻ എം പി സി ഹരിദാസിന് മന്ത്രി എ കെ ശശീന്ദ്രൻ സമ്മാനിച്ചു. ടി പി പീതാംബരൻ, ലതിക സുഭാഷ്, ആലീസ് മാത്യു, ഡോ. പാറുക്കുട്ടി, മുക്കം മുഹമ്മദ്, ടി എൻ ശിവശങ്കരൻ, പി സുധാകരൻ, പി കെ രാജൻ, പി ജെ കുഞ്ഞുമോൻ, എം ആലിക്കോയ തുടങ്ങിയവർ സംസാരിച്ചു.