കൊച്ചി> ജൂൺ 29 ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടത്താനിരുന്ന സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ബക്രീദ് പ്രമാണിച്ചു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാറ്റിവെച്ചു. അഭിമുഖം ജൂലൈ നാലിന് രാവിലെ 11 -ന് നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.