ന്യൂഡൽഹി > കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണം.
മണിപ്പുർ സംഘർഷത്തിൽ സിപിഐ എം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. അമിത് ഷാ ഉൾപ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല. പ്രധാനമന്ത്രി ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. പട്നയിലെ യോഗത്തിൽ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും യെച്ചൂരി പറഞ്ഞു.