ആലുവ> ആലുവ എടയപ്പുറം ജംഗ്ഷനിൽ പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. പറമ്പങ്ങാട്ട് മൊയ്തീൻ ഉസ്താദ് (60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം.
രാവിലെ പള്ളിയേല്ക്ക് പോകും വഴി പിന്നോട്ട് എടുത്തു വന്ന പിക്ക് അപ് വാൻ മൊയ്തീനെ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ അടിയിൽപ്പെട്ടുപോയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















