കൊച്ചി > സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വ്യാഴാഴ്ച രാവിലെ മുതലാണ് വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന.
പല യുട്യൂബ് വ്ളോഗർമാർക്കും വർഷം രണ്ട് കോടി രൂപയ്ക്കടുത്ത് വരെ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ വരുമാനത്തിന് ആനുപാതികമായി നികുതി ഒടുക്കുന്നില്ല എന്നാണ് ആരോപണം. ഒരു കോടിക്ക് മുകളില്‍ പ്രതിവർഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.