ആലപ്പുഴ
സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പ്രസ്താവനയിൽ പറഞ്ഞു.
ചിലയിടത്ത് ഏരിയ, ലോക്കൽ, ബ്രാഞ്ച് സമ്മേളനങ്ങളിൽ മാനദണ്ഡം ലംഘിച്ചതായി പരാതി ഉയർന്നിരുന്നു. ഇത് അന്വേഷിച്ച് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും തയ്യാറാക്കി. ഇതിന്മേലാണ് ആവശ്യമായ അച്ചടക്കനടപടി സ്വീകരിച്ചത്. ചില കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ, ജില്ലാ സെക്രട്ടറിയറ്റിൽ ആരെയെങ്കിലും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. മന്ത്രിസ്ഥാനം മാറ്റിയെടുക്കാൻ ശ്രമിച്ചെന്നതും ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അരവിന്ദാക്ഷൻ, എൻ ശിവദാസൻ എന്നിവരുടെ പേരിൽ അന്വേഷണ കമീഷനെന്ന വാർത്തയും അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.