Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിയമന നിരോധനം: കേന്ദ്രം നികത്താത്തത് 10 ലക്ഷം ഒഴിവ്

by News Desk
June 20, 2023
in KERALA
0
നിയമന-നിരോധനം:-കേന്ദ്രം-നികത്താത്തത്-10-ലക്ഷം-ഒഴിവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കേന്ദ്ര സർവീസിന്റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. 40,46,921 അംഗീകൃത തസ്തികയിൽ നികത്തിയത് 30,63,893 എണ്ണംമാത്രം. 24.29 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച് 31 വരെയുള്ള കണക്കാണിത്. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്തികളിൽനിന്ന് വിരമിക്കുന്നതിന് ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഗ്രൂപ്പ് ബിയിൽ ഗസറ്റഡ് ഇതര തസ്തികകളാണ് കൂടുതലും നികത്താത്തത്. 97,999 ഒഴിവ്. 32.22 ശതമാനം. 3,04,175 തസ്തികയിൽ 2,06,176 പേരാണുള്ളത്. ഗ്രൂപ്പ് എയിൽ 22.52 ശതമാനം, ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികയിൽ 15.47 ശതമാനം, ഗ്രൂപ്പ് സിയിൽ 23.97 ശതമാനം എന്നിങ്ങനെ ഒഴിവുണ്ട്.

തസ്തികകളും വെട്ടിക്കുറയ്ക്കും

കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ സിവിലിയൻ സ്ഥിരം ജീവനക്കാരുടെ തസ്തികയിൽ 9.64 ലക്ഷം ഒഴിച്ചിട്ടിരിക്കുകയാണ്. സിവിൽ സർവീസിൽ ഒരുവർഷത്തിനുള്ളിൽ 58,000 തസ്തിക കുറഞ്ഞു. 2021 മാർച്ചിൽ 40.35 ലക്ഷമായിരുന്ന തസ്തിക 2022 മാർച്ചിൽ 39.77 ലക്ഷമായി. ഗ്രൂപ്പ് സിയിലാണ് തസ്തികയിൽ വലിയ കുറവുണ്ടായത്.

അംഗീകൃത തസ്തികകളും വെട്ടിക്കുറയ്ക്കുന്നതിനൊപ്പം നികത്താത്ത ഒഴിവുകളും ഉയർന്നു. കേന്ദ്ര സർവീസിന്റെ 92 ശതമാനവും റെയിൽവേ, പ്രതിരോധം (സിവിൽ), ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്. അതിൽ പത്തിൽ നാല് തസ്തികയും റെയിൽവേയിലുമാണ്. നിലവിൽ മൂന്നുലക്ഷത്തിൽപരം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച് 31ലെ അംഗീകൃത തസ്തിക 15.07 ലക്ഷമാണ്. ജോലിയിലുള്ളത് 11.98 ലക്ഷവും. പ്രതിരോധ (സിവിൽ) മേഖലയിൽ 5.77 ലക്ഷം തസ്തികയിൽ നികത്തിയിട്ടുള്ളത് 3.45 ലക്ഷംമാത്രം.

ആഭ്യന്തര മന്ത്രാലയത്തിൽ 1.20 ലക്ഷം ഒഴിവ് നികത്തണം. അംഗീകൃത തസ്തിക 10.90 ലക്ഷത്തിൽ 9.69 ലക്ഷമാണ് നികത്തിയിട്ടുള്ളത്. തപാൽവകുപ്പിൽ ഒരുലക്ഷം ഒഴിവുണ്ട്. 2.64 ലക്ഷം തസ്തികയിൽ 1.64 ലക്ഷം പേർമാത്രമാണ് ജോലിയിലുള്ളത്. റവന്യുവകുപ്പിൽ 70,000 ഒഴിവുമുണ്ട്. ഏഴു വിഭാഗങ്ങൾ അടങ്ങിയ കേന്ദ്ര പൊലീസ് സേനകളിൽ 5264 ഒഴിവുണ്ട്.

Previous Post

വിചിത്രവാദവുമായി ഗവർണർ: അന്ന്‌ മാധ്യമങ്ങളെ ഇറക്കിവിട്ടു; ഇന്ന്‌ സർക്കാരിനെതിരെ എഴുതണമെന്ന്‌

Next Post

അക്ഷരങ്ങളുടെ മഹത്വം വിളിച്ചോതി വായനദിനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അക്ഷരങ്ങളുടെ-മഹത്വം-വിളിച്ചോതി-വായനദിനം

അക്ഷരങ്ങളുടെ മഹത്വം വിളിച്ചോതി വായനദിനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.