Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെഎസ്‌യു സംസ്ഥാന നേതാവിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്‌ വ്യാജമെന്ന്‌ കേരള യൂണിവേഴ്‌സിറ്റി വി.സി; പൊലീസിൽ പരാതി നൽകും

by News Desk
June 19, 2023
in KERALA
0
കെഎസ്‌യു-സംസ്ഥാന-നേതാവിന്റെ-ഡിഗ്രി-സർട്ടിഫിക്കറ്റ്‌-വ്യാജമെന്ന്‌-കേരള-യൂണിവേഴ്‌സിറ്റി-വി.സി;-പൊലീസിൽ-പരാതി-നൽകും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > കെഎസ്യു സംസ്ഥാന കൺവീനർ അൽസിൽ ജലീലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമെന്ന് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ഇക്കാര്യം ആദ്യംതന്നെ താൻ വ്യക്തമാക്കിയിരുന്നതായും വിസി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം തീർച്ചയായും പൊലീസിന് കൊടുക്കും. ഇതിൽ നടപടിയെടുക്കേണ്ടത് പൊലീസാണ്. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിൽ എഫ്ഐആർ ഇട്ട് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണ്. ഇതിൽ യൂണിവേഴ്സിറ്റ് അധികാരമില്ല. അത് വ്യാജരേഖയാണെന്ന് വ്യക്തമാക്കിയത് യൂണിവേഴ്സിറ്റിയാണ്. പൊലീസിൽ പരാതി നൽകാൻ രജിസ്ട്രാറോട് പറഞ്ഞിട്ടുണ്ട്.

കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് കെഎസ്യു സംസ്ഥാന നേതാവ്. സംസ്ഥാന കൺവീനറും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ്. കേരള സർവകലാശാലയിൽനിന്ന് 2016ൽ ബികോം ബിരുദം നേടിയതായി ചമച്ച സർട്ടിഫിക്കറ്റുപയോഗിച്ച് ആലപ്പുഴയിലെ പണമിടപാട് സ്ഥാപനത്തിൽ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്.

കേരള സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. 2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്. എന്നാൽ, സർട്ടിഫിക്കറ്റിലെ ഒപ്പ് 2004 മുതൽ 2008 വരെ ചാൻസലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്.

രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്. സെപ്തംബർ 2013ലെ രജിസ്റ്റർ നമ്പറായി കാണിച്ചിരിക്കുന്നത് 962039 ആണ്. എന്നാൽ, ആ വർഷം സർവകലാശാല അനുവദിച്ചത് 4044 എന്ന നമ്പറിൽ തുടങ്ങുന്ന രജിസ്റ്റർ നമ്പറുകളായിരുന്നു. ഏപ്രിൽ 2013ലെ നമ്പർ സർട്ടിഫിക്കറ്റിൽ 622087 ആണ്. ഈ കാലയളവിൽ സർവകലാശാല അനുവദിച്ചത് 70 എന്ന നമ്പറിലാരംഭിക്കുന്ന സർട്ടിഫിക്കറ്റാണ്. ഇതേ വർഷങ്ങളായിരിക്കണം സർട്ടിഫിക്കറ്റിന്റെ അവസാന ഭാഗത്തും ഉണ്ടാകേണ്ടത് എന്നിരിക്കെ വ്യാജസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 2014 എന്നാണ്.

2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്ക്ക് 80247 ആണ് രജിസ്റ്റർ നമ്പറായി സർട്ടിഫിക്കറ്റിലുള്ളത്. പലതവണ പരാജയപ്പെട്ടവർക്കായുള്ള അവസാന അവസര (മേഴ്സി ചാൻസ്) പരീക്ഷയുടെ രജിസ്റ്റർ നമ്പറാണ് 80 എന്ന നമ്പറിൽ ആരംഭിച്ചത്. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന വിഷയത്തിൽ സർവകലാശാല ഒടുവിൽ മേഴ്സി ചാൻസ് നൽകിയതാകട്ടെ 2015ലും 2017ലുമാണ്. സർട്ടിഫിക്കറ്റിൽ മൂന്നാം പാർട്ട് വിഷയമായി കാണിച്ചിരിക്കുന്നത് ‘ടാക്സേഷൻ ലോ ആൻഡ് പ്രാക്ടീസ്’ എന്നാണ്. 1996 സ്കീമിലാണ് സർവകലാശാലയിൽ ഈ പേപ്പർ പഠിക്കാനുണ്ടായിരുന്നത്. അതേസമയം, സർട്ടിഫിക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നും പാർടിയിലെ ഗ്രൂപ്പ് പോരാണ് പിന്നിലെന്നുമാണ് അൻസിലിന്റെ വാദം.

Previous Post

നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു; എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം

Next Post

ഭൂരഹിതരായ മനുഷ്യർക്കു വേണ്ടി നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്താൻ സർക്കാരിന് മടിയില്ല: മന്ത്രി കെ രാജൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഭൂരഹിതരായ-മനുഷ്യർക്കു-വേണ്ടി-നിയമത്തിലോ-ചട്ടത്തിലോ-മാറ്റം-വരുത്താൻ-സർക്കാരിന്-മടിയില്ല:-മന്ത്രി-കെ-രാജൻ

ഭൂരഹിതരായ മനുഷ്യർക്കു വേണ്ടി നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്താൻ സർക്കാരിന് മടിയില്ല: മന്ത്രി കെ രാജൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.