കൊച്ചി: ’20 സീറ്റും യുഡിഎഫ് നേടും.’ ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ മറുപടിയാണിത്. ഒരുവശത്ത് തനിക്കും കെപിസിസി അധ്യക്ഷനുമെതിരെ നടക്കുന്ന നിയമ നടപടികൾ. മറുവശത്ത് പുനസംഘടനയെച്ചൊല്ലി സജീവമായ ഗ്രൂപ്പ് തർക്കം. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് വിഡി സതീശൻ. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുന്നേ പ്രചാരണം തുടങ്ങാമെന്ന തീരുമാനമാണ് മേഖലാ കോൺക്ലേവിൽ പാർട്ടി എടുത്തത്. ശബരിമലയും, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും സ്വാധീനം ചെലുത്തിയ 2019ൽ 19 സീറ്റായിരുന്നു യുഡിഎഫ് നേടിയത്. പിന്നീട് കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ അത് 18 ആയി മാറി. എന്നാൽ ഇത്തവണ, ആ രണ്ട് സീറ്റുകൾ കൂടി പിടിച്ചെടുത്ത് 20 ഉം നേടുമെന്നാണ് വിഡി സതീശൻ പറയുന്നത്. അത്ര എളുപ്പമായിരിക്കുമോ കോൺഗ്രസിന് കാര്യങ്ങൾ? നിലവിലെ സാഹചര്യത്തിൽ എന്തായിരിക്കും ജനവിധി? വിശദമായി പരിശോധിക്കാം.