ന്യൂഡല്ഹി > ഐപിഎസ് ഓഫീസര് രവി സിന്ഹയെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്സി റോ (റിസര്ച്ച് ആന്റ് അനാലിസിസ് വിങ്) യുടെ മേധാവിയായി നിയമിച്ചു. 1988 ബാച്ച് ഛത്തീസ് ഗഡ് കേഡര് ഐപിഎസ് ഓഫീസറാണ് സിന്ഹ. നിലവില് കാബിനറ്റ് സെക്രട്ടേറിയറ്റില് സ്പെഷ്യല് സെക്രട്ടറിയാണ് രവി സിന്ഹ.
നിലവിലെ റോ മേധാവി സാമന്ത് ഗോയല് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രവി സിൻഹയെ നിയമിക്കുന്നത്. രണ്ടു വര്ഷത്തേക്കാണ് രവി സിന്ഹയെ നിയമിച്ചിട്ടുള്ളത്.
Ravi Sinha, IPS (CG:88) to be the new Secretary, Research & Analysis Wing. pic.twitter.com/vEr3hfokZJ
— ANI (@ANI) June 19, 2023















