കീവ്
റഷ്യ–- ഉക്രയ്ൻ യുദ്ധത്തില്‍ സമാധാനശ്രമവുമായി ആഫ്രിക്കൻ നേതാക്കൾ ഉക്രയ്നില്‍. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസയുടെ നേതൃത്വത്തിൽ
സെനഗൽ പ്രസിഡന്റ് മാക്കി സാലും കൊമൊറോസ്, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന നേതാക്കളുമാണ് ഉള്ളത്. കീവിൽ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇവർ സെന്റ് പീറ്റേഴ്സ്ബർഗിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ഉക്രയ്ൻ വിഷയം പരിഹരിക്കാനുള്ള ഏത് ചർച്ചയും സ്വാഗതം ചെയ്യുന്നെന്ന് ക്രെംലിൻ പ്രതികരിച്ചു.
എന്നാൽ, ഉന്നതസംഘത്തിന്റെ സന്ദർശനത്തിനിടയിലും ഉക്രയ്ന്റ വിവിധ മേഖലകളിൽ പോരാട്ടം രൂക്ഷമായി. സംഘമെത്തിയ തലസ്ഥാന നഗരമായ കീവിൽത്തന്നെ രണ്ടിടത്ത് സ്ഫോടനമുണ്ടായി. പോഡിൽ ജില്ലയിലും സ്ഫോടനമുണ്ടായതായി മേയർ വിതാലി ക്ലിച്കോ പറഞ്ഞു.