കോഴിക്കോട്> രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തെ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
ഹിന്ദുത്വ അജണ്ടയിലെ മുഖ്യ ഇനമായ ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചക്ക് ലോ കമീഷൻ തുടക്കം കുറിച്ചിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർഗീയ ധ്രുവീകരണത്തിനാണ്. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ ഏകീകൃത സിവിൽകോഡ് അപ്രായോഗികമാണെന്ന് ലോ കമീഷൻ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചതാണ്. ഹിന്ദുത്വ സങ്കൽപ്പത്തെ അടിച്ചേൽപ്പിക്കാനുള്ള ഏതുനീക്കത്തെയും ഒറ്റക്കെട്ടായി എതിർക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.















