തൃശൂർ> മനോരമ തന്നെക്കുറിച്ച് മോശമായി എഴുതിയാൽ തന്റെ നിലപാട് ശരിയാണെന്നാണ് അർഥമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. നല്ലതാക്കി എഴുതിയാൽ തനിക്ക് തെറ്റുപറ്റിയെന്ന് കരുതും. നേരത്തേ ഇ എം എസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റും കെഎസ്യുവും മറ്റുചിലരും ചേർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരായി നടത്തിയ ഗൂഢാലോചനയ്ക്കും നുണവാർത്തയ്ക്കുമെതിരെയാണ് പ്രതികരിച്ചത്.
ഈ ഗൂഢാലോചന നടത്തിയവരിൽ മാധ്യമപ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെയും നിയമനടപടിയെടുക്കണമെന്നാണ് പറഞ്ഞത്. ഇതാണ് മനോരമ വളച്ചൊടിച്ചത്. തെറ്റായ സന്ദേശം നൽകി പലരുടേയും പ്രതികരണങ്ങൾ നൽകി. തന്റെ പേരുവച്ച് മുഖപ്രസംഗവും എഴുതി. താൻ അഹങ്കാരമാണ് കാണിച്ചതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധ നുണവാർത്തകൾ പ്രതിരോധിക്കാനുള്ള ആർജവമാണ് കാണിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.















