ബംഗളൂരു> കർണാടകയിലെ ബീദറിൽ സ്കൂൾ വിദ്യാർഥികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സംഭവത്തിൽ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി.
കർണാടകയിലെ കലബുറഗിയിൽ സ്കൂൾ വിദ്യാർഥികൾ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിൻറെ പേരിൽ റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കേസിൻറെ പേരിൽ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത കർണാടക പൊലീസിൻറെ നടപടി ഏറെ വിവാദമായിരുന്നു.
2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉർദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് നാടകത്തിൽ പങ്കെടുത്തത്. സംഭവത്തിൽ കേസെടുത്ത കർണാടക പൊലീസ് കുട്ടികളെ ചോദ്യം ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.















