കോഴിക്കോട്> ടൗണ് എസ്ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നല്കാതെ മുങ്ങിയ സംഭവത്തില് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. കോഴിക്കോട് നഗരത്തില് മേയ് 10നാണ് സംഭവം.
സിറ്റി ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജനെയാണ് സസ്പെന്ഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന് സിറ്റി പൊലീസ് കമ്മിഷണര് രാജ്പാല് മീണ ഉത്തരവിട്ടു. കോഴിക്കോട് റൂറല് ജില്ലാ സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്കിയത്. തുടര്ന്ന് നടത്തിയ അന്വേഷണത്തില് ടൗണ് എസ്ഐ അല്ലെന്ന് ഹോട്ടല് ജീവനക്കാര് തിരിച്ചറിഞ്ഞു.
തുടര്ന്നാണ് ടൗണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
ഹോട്ടലില് സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം ‘ടൗണ് എസ്ഐ’ ആണെന്ന് പറഞ്ഞ് മുഴുവന് വാടകയും നല്കാതെ മുങ്ങുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില് മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന് ആണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് തിരിച്ചും നിയമിച്ചു. ഈ ഉത്തരവും റദ്ദാക്കുകയായിരുന്നു.