പാലക്കാട്> മാധ്യമ സ്വാതന്ത്ര്യത്തില്‍ സിപിഐ എമ്മിന് ഒരേ നയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തത് സര്‍ക്കാരിനെ വിമര്‍ശിച്ചത് കൊണ്ടാണ് കരുതുന്നില്ല.വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര ഉയര്‍ന്നു വരും. ഇതിന്റെ മുന്നോടിയായുള്ള ആദ്യത്തെ കൂടിയാലോചനയാണ് 23 ന് പട്നയില്‍ ചേരുന്നത്.
20 പാര്‍ടികള്‍ എത്തുമെന്ന് സമ്മതിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് ബി ജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കുകയാണ് ലക്ഷ്യം. പാലക്കാട് ഇ എം എസ് സ്മൃതി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കാരാട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു