കൊച്ചി> താൽക്കാലിക അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 20ന് വീണ്ടും പരിഗണിക്കും. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് പരിഗണിച്ചത്. ജാമ്യമില്ലാക്കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും ഹർജിയിൽ വിദ്യ ചൂണ്ടിക്കാട്ടി. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം ആരാഞ്ഞിട്ടുണ്ട്.