ന്യൂയോര്‍ക്ക്> മലയാളികള്‍ ലോകത്തെല്ലായിടത്തും വ്യാപിച്ചുകിടക്കുകയാണെന്നും വിശ്വകേരളമായി മാറിയ അവസ്ഥയാണുണ്ടാകുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ലോകകേരള സഭയുടെ ഘടന ലോകത്താകെയുള്ള മലയാളികളെ ഉള്‍കൊള്ളുന്നതാണ്. ലോകകേരള സഭ ഒരിടത്ത് മാത്രം സമ്മേളിക്കുന്ന വിധത്തിലായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ , മേഖല തിരിച്ചുള്ള സമ്മേളനം നടത്തി ഓരോ മേഖലയുടെ പ്രശ്നങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്ന് ഒന്നാം ലോകകേരള സഭയില്‍ തന്നെ നിര്‍ദേശം വരികയായിരുന്നു. അങ്ങനെയാണ് മേഖല സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കേരളത്തിന്റെ വ്യാവസായിക സൗഹൃദ അന്തരീക്ഷം വല്ലാതെ വര്‍ധിച്ചുവെന്നും ഒരു ലക്ഷം സംരംഭം തുടങ്ങാന്‍ തീരുമാനിക്കുകയും 140000 സംരംഭത്തിലെക്കതെത്തിച്ചേരുകയുമുണ്ടായെന്നും മുഖ്യമന്ത്രി അമേരിക്കല്‍ മലയാളികളോട് വ്യക്തമാക്കി
വിദേശത്ത് പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് സൗകര്യം വേണമെന്നും അനധികൃത റിക്രൂട്ടിങ് ഏജന്‍സികളെ തടയണമെന്നുമുള്ള ആവശ്യത്തില്‍ ശക്തമായ നിയമനടപടികള്‍ കേരളത്തില്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ലോകകേരള സഭയില്‍ ഇന്നലെ പറഞ്ഞിരുന്നു.കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദത്തിന് ഫലമായി. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതിയായിട്ടുണ്ട്. ഈ നടപടിയുമായി അതിവേഗം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.