രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. ജയ് ഭീമിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ തലൈവർ 170-ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്.
അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്നീ ചിത്രങ്ങളിലാണ് മുമ്പ് ഇവർ ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
രജനീകാന്തിന്റെ കരിയറിലെ 170-ാമത്തെ ചിത്രമായതിനാലാണ് തലൈവർ 170 എന്ന് താത്കാലികമായി പേരിട്ടതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.