കോഴിക്കോട്> ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണെന്ന് കെ മുരളീധരൻ എംപി. നേരത്തെ കെ കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വരുന്നത് പ്രശ്ന പരിഹാരത്തിനല്ല.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടക്കണം. ആരു ജയിച്ചാലും അംഗീകരിക്കണം. കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് വേണം. പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണെന്നും മുരളീധരൻ വാർത്താലേഖകരോട് പറഞ്ഞു.















