തിരുവനന്തപുരം> കോൺഗ്രസിലെ ഐക്യം തകർത്തത് വാർത്താ സമ്മേളനം നടത്തിയവരാണെന്നള കെ സുധാകരൻ ആരോപിച്ചു. ആഭ്യന്തരപ്രശ്നം വാർത്താ സമ്മേളനത്തിലൂടെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചതിൽ എന്ത് അഭിമാനമാണ് ഗ്രൂപ്പുകൾക്കുള്ളതെന്നും സുധാകരൻ ചോദിച്ചു. തങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഹൈക്കമാൻഡിന് പരാതി നൽകുന്നത്. എങ്കിൽ ഹൈക്കമാൻഡ് അന്വേഷിക്കട്ടെയെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇനിയൊരു ചർച്ചക്ക് സാധ്യതയില്ലാത്തതിനാലായിരിക്കാം ഗ്രുപ്പുകാർ ഹൈക്കമാൻഡിനെ കാണുന്നത്. അതിൽ തനിക്ക് പരാതിയില്ല. ഗ്രൂപ്പുകളുടെ യോഗത്തിനെതിരെ അണികൾക്കിടയിൽ വലിയ അമർഷമുണ്ട്. പാർടിയെ ഇല്ലായ്മ ചെയ്യുകയാണെന്നാണ് പരാതി. ജനധിപത്യ ചർച്ച ഉറപ്പാക്കി, രണ്ട് ഉപസമിതിയുടെയും പരിശോധന കഴിഞ്ഞാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കിയത്. അന്തിമ തീരുമാനം മാത്രമാണ് കെപിസിസി എടുത്തത്. നിരാസമായ കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രകമ്പനം സൃഷ്ടിക്കുന്നത്. ഗ്രൂപ്പ് കലാപ്രവർത്തനങ്ങൾ പാർടിക്ക് ദോഷകരമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.