വടക്കാഞ്ചേരി > വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിൽ സജീവ പങ്കാളിയായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിലുള്ള മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. അന്തരിച്ച സിപിഐ എം നേതാവും എംഎൽഎയുമായിരുന്ന എ എസ് എൻ നമ്പീശനാണ് ഭർത്താവ്. മൃതദേഹം ഉച്ചക്ക് 12.30വരെ പൂത്തോളിലെ വസതിയിൽ പൊതുദർശനത്തിനായി വച്ചതിനു ശേഷം വെള്ളാറ്റഞ്ഞൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ രാവിലെ 10ന് കുടുംബവളപ്പിൽ.
വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം, വാഴാനി കനാൽ സമരം ഉൾപ്പടെ ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളിൽ ദേവകി നമ്പീശൻ വഹിച്ച പങ്ക് എക്കാലത്തും ആവേശം നൽകുന്നതാണെന്നും നവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉജ്വല പോരാളിയുടെ വേർപാടിൽ ആദരാഞ്ജലികളർപ്പിക്കുന്നെന്നും സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി അനുശോചനകുറിപ്പിൽ പറഞ്ഞു.