ന്യൂഡൽഹി
ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സുപ്രീംകോടതി നൽകിയ അധികാരങ്ങൾ അട്ടിമറിക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ എഎപി മഹാറാലി ഇന്ന്. ഞായർ രാവിലെ ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് പാർടി വക്താവ് റീന ഗുപ്ത പറഞ്ഞു.
ബിജെപിക്കെതിരെ ഡൽഹി ജനതയെ അണിനിരത്താൻ ലക്ഷ്യമിട്ടുള്ള മഹാറാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.