Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘‘ഈ സമരം ചരിത്രപരമാണ്‌. നേതാക്കളെയെല്ലാം ജയിലിലടച്ചു , ഭീകരമായി മർദിച്ചു” ; ധീരചരിത്രം ഓർമിപ്പിച്ച്‌ 
ഗ്രേറ്റർ നോയിഡ കർഷകർ

by News Desk
June 10, 2023
in INDIA
0
‘‘ഈ-സമരം-ചരിത്രപരമാണ്‌.-നേതാക്കളെയെല്ലാം-ജയിലിലടച്ചു-,-ഭീകരമായി-മർദിച്ചു”-;-ധീരചരിത്രം-ഓർമിപ്പിച്ച്‌-
ഗ്രേറ്റർ-നോയിഡ-കർഷകർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഗ്രേറ്റർ നോയിഡ
‘‘ഈ സമരം ചരിത്രപരമാണ്. നേതാക്കളെയെല്ലാം ജയിലിലടച്ചു. സമരവേദി പൊലീസ് പിടിച്ചെടുത്തു. ചെറുത്തവരെ ഭീകരമായി മർദിച്ചു. എന്നാൽ 12 മണിക്കൂറിനുള്ളിൽ സമരവേദി തിരിച്ചുപിടിക്കാൻ കർഷകർക്ക് കഴിഞ്ഞു’’–കർഷക കുടുംബാംഗമായ അമിത് ഭാട്ടി എന്ന യുവാവ് പറഞ്ഞു. വലതുകൈ പൊലീസ് അടിച്ചൊടിച്ചിട്ടും പ്രക്ഷോഭത്തിൽ സജീവമായി തുടരുന്ന കർഷകവനിത മുനേഷ് ഈ വാക്കുകൾ ശരിവച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി കൃഷിഭൂമി വൻതോതിൽ വിട്ടുകൊടുക്കേണ്ടിവന്ന ഗ്രേറ്റർനോയിഡയിലെ കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ 46 ദിവസമായി നടക്കുന്ന സമരം അടിച്ചമർത്താൻ ആദിത്യനാഥ് സർക്കാർ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണ്.

ജയിലിൽ അടച്ചാലും വെടിവച്ചാലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് ഗ്രേറ്റർ നോയിഡ അതോറിറ്റി ഓഫീസിനു മുന്നിൽ സമരം തുടരുന്നത്. 1857ൽ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ അന്നത്തെ മീററ്റ് ജില്ലയിലെ രക്തസാക്ഷികളുടെ പിന്മുറക്കാരാണ് തങ്ങളെന്നും ആദിത്യനാഥ് സർക്കാരിന്റെ ഭീഷണികളൊന്നും വിലപ്പോകില്ലെന്നും സമരത്തിൽ പങ്കെടുക്കുന്ന കർഷകർ ‘ദേശാഭിമാനി’യോട് പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക്- ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2008ൽ നോയിഡയിൽ കർഷകർ നടത്തിയ സമരത്തിനുനേരെ പൊലീസിന്റെ വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം 2013ൽ രൂപംനൽകിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് കർഷകരെ ദ്രോഹിക്കുന്നത്.

സമരവേദിയിൽ ഭക്ഷണം പാചകം ചെയ്യാൻ ഒരുക്കിയ സൗകര്യങ്ങളടക്കം പൊലീസ് നശിപ്പിച്ചു. ഡോ. രൂപേഷ് വർമ, വീർ സിങ് നാഗർ, ബ്രഹം പാൽ എന്നിവരടക്കം കിസാൻസഭയുടെ 33 നേതാക്കളെ ജയിലിലടച്ചു. സമരം തുടങ്ങിയതു മുതൽ ദിവസവും ആയിരക്കണക്കിനുപേർ പങ്കെടുത്തിരുന്നു. ജൂൺ ആറിന് സമരവേദിയിൽ താരതമ്യേന കർഷകർ കുറവായിരുന്ന സമയത്താണ് പൊലീസ് ഇരച്ചുകയറിയത്. പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് ഗൗതംബുദ്ധ നഗർ ജില്ലയിലെ അഭിഭാഷകർ വെള്ളിയാഴ്ച കോടതിനടപടികൾ ബഹിഷ്കരിച്ചു. ജയിലിൽ കഴിയുന്ന കർഷകരെ അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് ഹനൻ മൊള്ള സന്ദർശിച്ചു.

ഐക്യപോരാട്ടത്തിന് 
ട്രേഡ് യൂണിയനുകളും കിസാൻ മോർച്ചയും
കർഷക തൊഴിലാളി ദ്രോഹനയങ്ങൾ കൂടുതൽ തീവ്രമാക്കിയ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ഒത്തൊരുമിച്ച് പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം നൽകി കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും. ഡൽഹി ഐഎൻടിയുസി ആസ്ഥാനത്തു ചേർന്ന യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് നിലവിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം വർധിതവീര്യത്തോടെ രാജ്യവ്യാപക സമരങ്ങൾക്കുള്ള ആഹ്വാനം. അടുത്തമാസം വീണ്ടും യോഗം ചേർന്ന് ദേശീയ കൺവൻഷനും പ്രഖ്യാപിക്കും.

ഹരിയാനയിലെ കുരുക്ഷേത്രയിൽ വിളകൾക്ക് താങ്ങുവില ആവശ്യപ്പെട്ട കർഷകരെ മൃഗീയമായി ലാത്തിച്ചാർജ് ചെയ്ത നടപടിയെ യോഗം അപലപിച്ചു.സംയുക്ത കിസാൻ മോർച്ചയ്ക്കു പുറമേ കേന്ദ്ര ട്രേഡ് യൂണിയനുകളായ സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

Previous Post

‘ സതീശന്റെ പാർടിയാക്കുന്നു’ ; ഗ്രൂപ്പുകൾ ഒന്നിച്ച്‌ ഡൽഹിക്ക്‌

Next Post

കർഷക തൊഴിലാളി സംഘടനകൾ 
രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കർഷക-തൊഴിലാളി-സംഘടനകൾ-
രാജ്യവ്യാപക-പ്രക്ഷോഭത്തിലേക്ക്‌

കർഷക തൊഴിലാളി സംഘടനകൾ 
രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.