Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഗുസ്തി താരത്തെ ബ്രിജ്‌ഭൂഷന്റെ വീട്ടിലെത്തിച്ച്‌ പൊലീസ്‌ തെളിവെടുത്തു

by News Desk
June 10, 2023
in INDIA
0
ഗുസ്തി-താരത്തെ-ബ്രിജ്‌ഭൂഷന്റെ-വീട്ടിലെത്തിച്ച്‌-പൊലീസ്‌-തെളിവെടുത്തു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > പതിനഞ്ചിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് കായികമന്ത്രി ഉറപ്പുനൽകിയതോടെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെതിരെയുള്ള അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്. അതിക്രമം നടന്നുവെന്ന് താരങ്ങൾ വെളിപ്പെടുത്തിയ ബ്രിജ്ഭൂഷന്റെ ഡൽഹിയിലെ വസതിയിൽ സമരക്കാരിൽ ഒരാളായ സംഗീത ഫോഗട്ടിനെ എത്തിച്ച പൊലീസ് തെളിവെടുത്തു.

ഫെഡറേഷൻ ഓഫീസിലും തെളിവെടുത്തു. പകൽ ഒന്നരയ്ക്ക് വനിത പൊലീസിന്റെ അകമ്പടിയോടെയാണ് സംഗീതയെ എത്തിച്ചത്.അരമണിക്കൂർ വസതിയിൽ തുടർന്ന പൊലീസ് സംഘം ബ്രിജ്ഭൂഷണിൽ നിന്ന് താരങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നാലെ കേസ് ഒത്തുതീർപ്പാക്കാനാണ് താരം വസതിയിൽ എത്തിയതെന്ന വാർത്ത പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും ബജ്റംഗ് പൂനിയ അടക്കമുള്ളവർ ഇത് നിഷേധിച്ചു. അന്വേഷണത്തിൽ സഹകരിക്കുന്നതിന്റെ ഭാഗമായാണ് താരം പോയതെന്ന് വ്യക്തമാക്കിയ ബജ്റംഗ്, വ്യാജവാർത്തയ്ക്ക് പിന്നിൽ ബ്രിജ്ഭൂഷൺ ആണെന്നും അറസ്റ്റ് അനിവാര്യമാണെന്നും വ്യക്തമാക്കി. പൊലീസ് താരങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു.

ആരോപണം ആവർത്തിച്ച് റഫറി

താരങ്ങൾ അതിക്രമത്തിന് ഇരയായെന്ന മൊഴിയിൽ ഉറച്ച് അന്താരാഷ്ട്ര റഫറി ജഗ്ബീർ സിങ്. ബ്രിജ്ഭൂഷണെ വർഷങ്ങളായി അറിയാം. 2013 മുതൽ പല അതിക്രമങ്ങളും നേരിട്ടുകണ്ടിട്ടുണ്ട്. 2013ൽ കസാഖ്സ്ഥാനിൽവെച്ച് ജൂനിയർ താരങ്ങളെ ബ്രിജ്ഭൂഷണും തായ്ലാന്റിൽ നിന്നുള്ള സുഹൃത്തുക്കളും ചേർന്ന് അപമാനിക്കുന്നത് കണ്ടു. ഏതെങ്കിലും കള്ളൻ കട്ടുവെന്ന് സമ്മതിക്കുമോ എന്നായിരുന്നു ബ്രിജ്ഭൂഷന്റെ ആവർത്തിച്ചുള്ള നിഷേധത്തിനുള്ള സിങിന്റെ മറുപടി.

കഴിഞ്ഞ വർഷം മാർച്ചിൽ ഫോട്ടോയെടുക്കുന്നതിനിടെ ഒരു താരം അസ്വസ്ഥയാകുന്നത് കണ്ടിരുന്നുവെന്നും എന്തോ മോശം കാര്യം സംഭവിച്ചുവെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്ഐആറിലും സമാന അതിക്രമത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത താരം മൊഴിമാറ്റിയതിൽ പ്രതികരിക്കാനില്ലന്നാണ് ജഗ്ബീർ സിങ് പറഞ്ഞത്.അന്വേഷണ സംഘത്തോടും 2007 മുതൽ അന്താരാഷ്ട്ര റഫറിയായ സിങ് അതിക്രമങ്ങളെക്കുറിച്ച് മൊഴി നൽകിയിരുന്നു.

താരങ്ങൾക്കെതിരെയുള്ള പരാതി തള്ളി

സമരം ചെയ്യുന്ന ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മലിക് തുടങ്ങിയവർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയെന്ന പരാതി തള്ളി കോടതി. അടൽ ജൻ പാർടി തലവൻ എന്നവകാശപ്പെട്ട് ബാം ബാം മഹാരാജ് നൗഹതിയ എന്നയാൾ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയിൽ താരങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ഹർജി നൽകിയിരുന്നു. എന്നാൽ പരാതിക്കാരൻ തന്ന വീഡിയോയിൽ വിദ്വേഷ മുദ്രാവാക്യവും വിളിക്കുന്ന ദൃശ്യങ്ങളില്ലന്ന് പൊലീസ് വെള്ളിയാഴ്ച റിപ്പോർട്ട് നൽകി. തുടർന്ന് ജഡ്ജി പരാതി തള്ളി.

Previous Post

മണിപ്പുരിൽ വീണ്ടും സംഘർഷം; മൂന്നു പേരെ വെടിവച്ചുകൊന്നു

Next Post

മാലിന്യമുക്ത കേരളം; തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മാലിന്യമുക്ത-കേരളം;-തദ്ദേശസ്ഥാപനങ്ങളെ-സഹായിക്കാന്‍-ഇനി-പൊലീസും

മാലിന്യമുക്ത കേരളം; തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.