Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഭീഷണിയുമായി 
മെയ്ത്തീ നേതാവ് ; കുക്കികൾക്ക്‌ കൂടുതൽ വലിയ തിരിച്ചടി നൽകുമെന്ന്‌

by News Desk
June 9, 2023
in INDIA
0
ഭീഷണിയുമായി-
മെയ്ത്തീ-നേതാവ്-;-കുക്കികൾക്ക്‌-കൂടുതൽ-വലിയ-തിരിച്ചടി-നൽകുമെന്ന്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ബിജെപിയുടെയും തങ്ങളുടെയും ലക്ഷ്യം ഒന്നാണെന്ന് മണിപ്പുർ വംശീയ–-വർഗീയ കലാപത്തിൽ ആരോപണവിധേയമായ മെയ്ത്തീ തീവ്രവാദ സംഘടനയുടെ തലവൻ. കുക്കികൾക്ക് കൂടുതൽ വലിയ തിരിച്ചടി നൽകുമെന്നും ഇതുവരെ നടന്നതെല്ലാം അപ്പോൾ ചെറിയ കാര്യമായി മാറുമെന്നും മെയ്ത്തീ ലിപുൺ തലവൻ പ്രമോദ് സിങ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മണിപ്പുർ മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിനെ താൻ ആരാധിക്കുന്നുവെന്നും എബിവിപി മുൻ നേതാവായ പ്രമോദ് സിങ് പറഞ്ഞു. ആരംബായ് തെംഗോൽ എന്ന മെയ്ത്തീ തീവ്രവാദ സംഘടനയുമായി ചേർന്ന് ലിപുൺ ആക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

തന്റെ സംഘടനയിലെ 14,000 അംഗങ്ങളിൽ ആയിരം പേർ സായുധ പരിശീലനമടക്കം ലഭിച്ച കേഡർമാരാണെന്ന് പ്രമോദ് സിങ് സമ്മതിച്ചു. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. മെയ് മൂന്നിന് കലാപം തുടങ്ങുന്നതിനുമുമ്പേ ഇംഫാൽ താഴ്വരയിൽ ലിപുൺ കേഡർമാർ ജാഗ്രത പാലിച്ചിരുന്നു. 2015–-16 മുതൽ തയ്യാറെടുപ്പ് നടത്തിയിരുന്നതായും വെളിപ്പെടുത്തി.

തങ്ങൾക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് പ്രമോദ് സിങ് അവകാശപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ബീരേൻസിങ്ങും തങ്ങളും ഒരേ കാര്യങ്ങളാണ് പറയുന്നത്. മ്യാന്മറിൽനിന്നുള്ള കുടിയേറ്റക്കാരെ തടയുക, വനങ്ങൾ സംരക്ഷിക്കുക, എൻആർസി നടപ്പാക്കുക, പോപ്പി കൃഷി തടയുക എന്നീ ലക്ഷ്യങ്ങൾ നേടാൻ ബീരേൻസിങ്ങിനൊപ്പം നിൽക്കുമെന്നും ഇയാൾ പറഞ്ഞു. കുക്കികൾക്കെതിരെ ബിജെപിയും മെയ്ത്തീ തീവ്രവാദികളും ഒരേ പ്രചാരണമാണ് നടത്തുന്നതെന്നും കലാപം ആസൂത്രിതമാണെന്നും ലിപുൺ നേതാവിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

മണിപ്പുർ സ്ഥിതിയിൽ ആശങ്ക: 
അരുണാചൽപ്രദേശ് ക്രിസ്ത്യൻ ഫോറം
ഇറ്റാനഗർ
മണിപ്പുരിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ അരുണാചൽപ്രദേശ് ക്രിസ്ത്യൻ ഫോറം (എസിഎഫ്) ആശങ്ക പ്രകടിപ്പിച്ചു. പട്ടികവർഗ പദവിയെച്ചൊല്ലി മെയ്ത്തീകളും കുക്കികളും തമ്മിലുണ്ടായ തർക്കം മതപരമായി തിരിച്ചുവിട്ടു. മെയ്ത്തീ ക്രൈസ്തവരുടെ പള്ളികൾ മെയ്ത്തീ ഹിന്ദുക്കൾ നശിപ്പിക്കുമ്പോൾ വംശീയ സംഘർഷമാകുന്നതെങ്ങനെയെന്നും എസിഎഫ് ചോദിച്ചു. മണിപ്പുരിൽ നീതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

കുക്കി എംഎൽഎമാർക്ക് നിയമസഭാ സമിതി നോട്ടീസ്
ന്യൂഡൽഹി
കുക്കികളുടെ സംരക്ഷണത്തിനായി മണിപ്പുരിൽ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട 10 എംഎൽഎമാർക്ക് നിയമസഭ അവകാശ–-പെരുമാറ്റ ചട്ട സമിതിയുടെ കാരണംകാണിക്കൽ നോട്ടീസ്. പതിനാറിനകം വിദശീകരണം നൽകണമെന്ന് എംഎൽഎമാർക്ക് ഇ–-മെയിൽ വഴി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. ഒ ജോയി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് നിയമസഭ സമിതി അധ്യക്ഷൻ നിഷികാന്ത് സിങ് സപം പറഞ്ഞു.

ബിജെപിയിൽനിന്നുള്ള ഏഴ് പേരടക്കം കുകി–-ചിൻ വിഭാഗക്കാരായ 10 എംഎൽഎമാരാണ് പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിൽനിന്ന് കുക്കികൾക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഇവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു. ഗതാഗതമന്ത്രി ഖഷീം വഷു അടക്കമുള്ള ഈ സംഘം എംഎൽഎമാർ വീണ്ടും അമിത് ഷായെ കാണാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡൽഹിയിൽ അമിത് ഷായുടെ വസതിക്കു മുന്നിൽ കുക്കി വനിതകൾ പ്രതിഷേധിച്ചു. ഇവരിൽ നാലു പേർക്ക് മന്ത്രിയെ കാണാൻ അനുമതി നൽകി. മണിപ്പുരിൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം നീട്ടിയതിനെതിരെ സുപ്രീംകോടതിയിൽ രണ്ട് ഹർജി ഫയൽ ചെയ്തു.

ആയുധങ്ങൾ പിടിച്ചെടുക്കുമെന്ന് മണിപ്പുർ ഗവർണർ
മണിപ്പുരിൽ ഇംഫാൽ താഴ്വരയിലും മലമുകളിലും ആളുകളുടെ കൈവശമുള്ള എല്ലാ നിയമവിരുദ്ധ ആയുധങ്ങളും പിടിച്ചെടുക്കുമെന്ന് സംസ്ഥാന ഗവർണർ അനസൂയ ഉയ്കെ. ഇതിനായി കേന്ദ്ര–- സംസ്ഥാന സേനകൾ സംയുക്തമായി തിരച്ചിൽ നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടൻതന്നെ വീണ്ടും സംസ്ഥാനം സന്ദർശിക്കുമെന്നും ഗവർണർ അറിയിച്ചു. കലാപം മെയ് മൂന്നിന് തുടങ്ങിയതിനു പിന്നാലെ സംസ്ഥാനത്തെ പൊലീസ് ആയുധശാലകളിൽനിന്ന് ആയിരക്കണക്കിന് തോക്കുകളും തിരകളും കവർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിൽ ചെറിയ പങ്ക് മാത്രമാണ് തിരിച്ചുപിടിച്ചത്.

Previous Post

യുഎസിനെ 
പുക വിഴുങ്ങുന്നു ; മാസ്ക് നിര്‍ബന്ധമാക്കി , ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം

Next Post

യുവതിയെ 
വെട്ടിനുറുക്കി വേവിച്ചു ; ഫ്ലാറ്റില്‍ ഒപ്പം താമസിച്ച ജീവിതപങ്കാളി അറസ്റ്റില്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
യുവതിയെ-
വെട്ടിനുറുക്കി-വേവിച്ചു-;-ഫ്ലാറ്റില്‍-ഒപ്പം-താമസിച്ച-ജീവിതപങ്കാളി-അറസ്റ്റില്‍

യുവതിയെ 
വെട്ടിനുറുക്കി വേവിച്ചു ; ഫ്ലാറ്റില്‍ ഒപ്പം താമസിച്ച ജീവിതപങ്കാളി അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.