മലപ്പുറം > കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശി കണ്ണൻതോടി ലുക്മാനുൾ ഹക്കീമിൽ (26) നിന്നുമാണ് സ്വർണം പിടികൂടിയത്.
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 3 ക്യാപ്സ്യൂളുകളിൽ നിന്നും 897 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് കേസിൽ തുടർനടപടികൾ സ്വീകരിക്കും. കള്ളക്കടത്തുസംഘം ഹക്കീമിന് 60,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.