ബംഗളുരു> നീതിക്കുവേണ്ടി സമരം ചെയ്യുന്ന ഗുസ്തിക്കാർക്ക് ബാംഗ്ലൂരിലെ കന്യാസ്ത്രീകളുടെ ഐക്യദാർഢ്യം . വനിതാ ഗുസ്തിക്കാർക്ക് ഐക്യദാർഢ്യം അറിയിച്ച് റാലി നടത്തിയ അവർ കത്തുമയച്ചു. ‘പ്രിയ യുവതികളേ, പുരുഷാധിപത്യത്തെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടതിനും നിങ്ങളുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിനായി പോരാടുന്നതിനും കോൺഫറൻസ് ഓഫ് റിലീജിയസ് ഇൻ ഇന്ത്യ [CRI] യുടെ സ്ത്രീകളും പുരുഷന്മാരും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ജോലിസ്ഥലത്തും അയൽപക്കങ്ങളിലും പൊതു ഇടങ്ങളിലും ആവർത്തിച്ചുള്ള ലൈംഗികാതിക്രമങ്ങൾക്ക് മുന്നിൽ നിസ്സഹായരായ സ്ത്രീകൾക്ക് നിങ്ങൾ ഒരു മാതൃകയാണെന്നും ’കത്തിൽ പറഞ്ഞു.
മനുഷ്യാവകാശങ്ങൾക്കും വികസനത്തിനും പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിന് വേണ്ടിയുള്ള നിലകൊള്ളുന്ന സംഘടനയാണ് സിആർഐ.