Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

“കവച്’ രണ്ട്‌ ശതമാനം ട്രാക്കുകളിൽ മാത്രം, 3.14 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു; റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണമെന്ന്‌ ഡോ. വി ശിവദാസൻ എംപി

by News Desk
June 5, 2023
in INDIA
0
“കവച്’-രണ്ട്‌-ശതമാനം-ട്രാക്കുകളിൽ-മാത്രം,-314-ലക്ഷം-തസ്‌തികകൾ-ഒഴിഞ്ഞുകിടക്കുന്നു;-റെയിൽവേയിലെ-തൊഴിൽ-ശക്തി-പുനഃസ്ഥാപിക്കണമെന്ന്‌-ഡോ.-വി-ശിവദാസൻ-എംപി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണമെന്നും, അപ്രഖ്യാപിത ‘നിയമനനിരോധനം’ നീക്കി മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കോടിക്കണക്കിനു ജനങ്ങൾ ആശ്രയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ലക്ഷക്കണക്കായ ഒഴിവുകൾ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂണിയൻ സർക്കാർ കൈക്കൊണ്ടിട്ടില്ല. ഓരോ വർഷവും നടക്കുന്ന റിക്രൂട്ട്മെന്റുകളുടെ എണ്ണവും വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ, റെയിൽവേയിലെ നിയമനനിരോധനത്തിനു എതിരെ വലിയ പ്രതിഷേധം യുവജനങ്ങൾക്കിടയിലുണ്ട് – ശിവദാസൻ പറഞ്ഞു.

ട്രെയിനുകളിൽ സുരക്ഷാവീഴ്ചകളും അപകടങ്ങളും തുടർക്കഥ ആവുകയാണ്. പക്ഷെ ഇത് ഗൗരവമായി എടുത്ത് വേണ്ട നടപടികൾ കൈക്കൊള്ളാൻ ബിജെപി സർക്കാർ തയ്യാറാവുന്നില്ല. ശതാബ്ദി ട്രെയിനുകളെക്കാൾ ഏറെയൊന്നും സമയലാഭമില്ലാത്ത കുറച്ചു വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നേരിട്ട് പോയി ഉദ്ഘാടനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന ആയി വന്നിരിക്കുന്നത്. ഭരണത്തിലേറി 9 വർഷമായിട്ടും, റയിൽവേ സുരക്ഷാ സംവിധാനമായ ‘കവച്’ കേവലം 2% ട്രാക്കുകളിൽ മാത്രമാണ് നിലവിലുള്ളത്.

പശുചികിത്സയ്ക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആംബുലൻസ് സൗകര്യം ഒരുക്കിയ രാജ്യത്ത്, ട്രെയിൻ അപകടത്തിൽ പെട്ട് മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ പിക്കപ്പ് വാനിൽ കൂമ്പാരമാക്കിയിട്ട് കൊണ്ടുപോകുന്ന ദയനീയകാഴചയാണ് കാണുന്നത്. കോർപറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളുന്ന യൂണിയൻ സർക്കാരിന്, സാധാരണക്കാരായ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്ന റെയിൽവെയിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താനോ, ട്രാക്കുകൾ മെച്ചപ്പെടുത്തുന്നതിനോ മതിയായ ജീവനക്കാരെ നിയമിക്കുന്നതിനോ താൽപര്യം ഇല്ലാത്ത അവസ്ഥയാണ്. റെയിൽവെയിൽ സുരക്ഷ ജീവനക്കാരുടേത് ഉൾപ്പടെ 3.14 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച 2022 ഫെബ്രുവരി 4 ന് രാജ്യസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിൽ, ഇന്ത്യൻ റയിൽവേയിൽ 2177 ഗസറ്റഡ് തസ്തികകളും 263370 നോൺ ഗസറ്റഡ് തസ്തികകളും ഉൾപ്പെടെ ആകെ 2.65 ലക്ഷം തസ്തികകൾ റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുകയാണ് എന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ഈ ഒഴിവുകൾ ഏകദേശം 3.14 ലക്ഷത്തിനു മേലെ ആയിവർധിച്ചിട്ടുണ്ട്. 72,000 തസ്തികകൾ സർക്കാർ നിർത്തലാക്കിയതും കൂടി കണക്കിലെടുക്കുമ്പോൾ, റെയിൽവേയിലെ തൊഴിൽശക്തി വൻതോതിൽ കുറഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാം.

കോടിക്കണക്കിനു ജനങ്ങൾ ആശ്രയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ലക്ഷക്കണക്കായ ഒഴിവുകൾ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂണിയൻ സർക്കാർ കൈക്കൊണ്ടിട്ടില്ല എന്നാണിതിൽ നിന്നും വ്യക്തമാകുന്നത്. ഓരോ വർഷവും നടക്കുന്ന റിക്രൂട്ട്മെന്റുകളുടെ എണ്ണവും വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ, റെയിൽവേയിലെ നിയമനനിരോധനത്തിനു എതിരെ വലിയ പ്രതിഷേധം യുവജനങ്ങൾക്കിടയിലുണ്ട്. റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണം. അപ്രഖ്യാപിത ‘നിയമനനിരോധനം’ നീക്കണം മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം എന്ന് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

Previous Post

ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

Next Post

“സമീറ സനീഷ് കൊച്ചി ” വെബ് സൈറ്റ് മമ്മൂട്ടി ഉൽഘാടനം ചെയ്തു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
“സമീറ-സനീഷ്-കൊച്ചി-”-വെബ്-സൈറ്റ്-മമ്മൂട്ടി-ഉൽഘാടനം-ചെയ്തു

"സമീറ സനീഷ് കൊച്ചി " വെബ് സൈറ്റ് മമ്മൂട്ടി ഉൽഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.