Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന്‌ നിയമ കമീഷൻ

by News Desk
June 4, 2023
in INDIA
0
രാജ്യദ്രോഹക്കുറ്റം-നിലനിർത്തണമെന്ന്‌-നിയമ-കമീഷൻ
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
സുപ്രീംകോടതി മരവിപ്പിച്ച കൊളോണിയൽ കാലത്തെ രാജ്യദ്രോഹക്കുറ്റം ശക്തമായി നിലനിർത്തണമെന്ന ശുപാർശയുമായി നിയമ കമീഷൻ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 124എ വകുപ്പ് ചില ഭേദഗതികളോടെ നിലനിർത്തണമെന്നാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ 22–-ാം നിയമ കമീഷൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്. കുറഞ്ഞ തടവുശിക്ഷ മൂന്നുവർഷത്തിൽനിന്ന് ഏഴുവർഷമായി ഉയർത്തണമെന്നും നിർദേശത്തിലുണ്ട്.

ഐപിസിയുടെ ആറാം അധ്യായത്തിൽ കുറ്റങ്ങൾക്കായി നൽകിയിരിക്കുന്ന ശിക്ഷയും സെക്ഷൻ 124 എയിൽ നിർദേശിച്ചിരിക്കുന്ന ശിക്ഷയും പരസ്പരം ഒത്തുപോകുന്നില്ലെന്നാണ് ഇതിനുള്ള ന്യായീകരണം. ഇൻസ്പെക്ടറിൽ താഴെയല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ ഏഴുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി വേണം കേസ് രജിസ്റ്റർ ചെയ്യണോ എന്ന് തീരുമാനിക്കാനെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം മേയിലാണ് ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത്. കുറ്റം പുനഃപരിശോധിക്കാമെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ്. ഋതുരാജ് അവസ്തി കമീഷൻ റിപ്പോർട്ട് അംഗീകരിക്കുന്നത് ഈ നിലപാടിന് കടകവിരുദ്ധമാകും.

പിൻവലിക്കണം: സിപിഐ എം
ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ വ്യവസ്ഥയിലുള്ള കേന്ദ്ര നിയമ കമീഷന്റെ ശുപാർശ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾക്ക് വിരുദ്ധവും അവയെ നിരാകരിക്കുന്നതുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാകൃതമായ ഈ നിയമം പൂർണമായും ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ ഉചിതമായ നിയമനിർമാണ നടപടികൾ സ്വീകരിക്കുന്നതുവരെ രാജ്യദ്രോഹ നിയമത്തിന്റെ പ്രവർത്തനം സുപ്രീംകോടതി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, നിയമം കൂടുതൽ കാർക്കശ്യമാക്കുന്നതോടൊപ്പം കുറഞ്ഞ ശിക്ഷ മൂന്നുവർഷം തടവിൽനിന്ന് ഏഴുവർഷമാക്കി ഉയർത്താനാണ് കമീഷൻ ശുപാർശ.

ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രവേട്ട ശക്തമായിരിക്കവെയുള്ള ശുപാർശ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. ഈ സാഹചര്യത്തിൽ രാജ്യദ്രോഹനിയമം പിൻവലിക്കണമെന്ന് പിബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Previous Post

വായ്‌പ തട്ടിപ്പ്‌ : കോൺഗ്രസ്‌ മണ്ഡലം 
പ്രസിഡന്റിനെതിരെയും പരാതി

Next Post

നാലാമത്തെ വലിയ ദുരന്തം ; 3 ട്രെയിൻ അപകടത്തിൽപ്പെടുന്നത് രണ്ടാംതവണ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നാലാമത്തെ-വലിയ-ദുരന്തം-;-3-ട്രെയിൻ-അപകടത്തിൽപ്പെടുന്നത്-രണ്ടാംതവണ

നാലാമത്തെ വലിയ ദുരന്തം ; 3 ട്രെയിൻ അപകടത്തിൽപ്പെടുന്നത് രണ്ടാംതവണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.