കൊച്ചി> ആഴക്കടലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി സുബൈർ ദെരക്ഷാൻദെയുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഏഴിന് പരിഗണിക്കും. ലഹരിമരുന്നു കടത്തുമായി ബന്ധമില്ലെന്നാണ് പ്രതിഭാഗം ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്തുനിന്നാണ് സവാദിനെ പിടികൂടിയതെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.