Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സ്വർണമെഡൽ നേടിയ രാത്രിയിലും പീഡനം ; എഫ്‌ഐആർ വിവരങ്ങൾ പുറത്ത്‌

by News Desk
June 3, 2023
in INDIA
0
സ്വർണമെഡൽ-നേടിയ-രാത്രിയിലും-പീഡനം-;-എഫ്‌ഐആർ-വിവരങ്ങൾ-പുറത്ത്‌
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്യാതെ കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് സംരക്ഷിക്കെ, ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങൾ നൽകിയ രണ്ട് പരാതികളിലെ എഫ്ഐആര് വിവരങ്ങളാണ് പുറത്തായത്.

2012നും 2022നും ഇടയിൽ രാജ്യത്തും വിദേശത്തുംവച്ച് ബ്രിജ്ഭൂഷൺ നടത്തിയ നിരവധി ലൈംഗികാതിക്രമങ്ങളുടെ വിവരമാണ് പുറത്തുവന്നത്. സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും താൽപ്പര്യങ്ങൾക്ക് വഴങ്ങിയാൽ സഹായങ്ങൾ വാഗ്ദാനം ചെയ്തെന്നും ​ഗുസ്തിതാരങ്ങള് വെളിപ്പെടുത്തുന്നു. വർഷങ്ങളോളം നീണ്ട ചൂഷണം സഹിക്കാനാകാതെയാണ് എല്ലാവരും പരാതി നൽകിയത്.

പ്രധാന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ രാത്രിയിൽ മുറിയിൽ വിളിച്ചുവരുത്തിയ ബ്രിജ്ഭൂഷൺ ലൈംഗികമായി ഉപദ്രവിച്ചു. വിളിച്ചുവരുത്തിയത് അഭിനന്ദിക്കാനാണെന്നാണ് കരുതിയത്. പെട്ടന്ന് ബലമായി കെട്ടിപ്പിടിച്ചു. പിന്നീടും പലതരത്തിൽ പീഡനങ്ങൾ നേരിടേണ്ടിവന്നു.പ്രതിയെ ഭയന്ന് മൊബൈൽ നമ്പർ മാറ്റിയിട്ടും അമ്മയുടെ ഫോണിൽ വിളിച്ച് ഭീഷണി തുടർന്നു.– ഒരു ​ഗുസ്തിതാരത്തിന്റെ വെളിപ്പെടുത്തല് ഇങ്ങനെ പോകുന്നു.

പ്രായപൂർത്തിയാകാത്ത താരത്തെ ഫോട്ടോയെടുക്കാനെന്ന വ്യാജേന ബലമായി ചേർത്ത് നിർത്തി മാറിടത്തിലും സ്വകാര്യഭാഗങ്ങളും പിടിച്ചു. എതിർപ്പ് വ്യക്തമാക്കിയിട്ടും പിന്മാറിയില്ല. മറ്റൊരു താരം ഭക്ഷണശാലയിൽവച്ച് പീഡനത്തിനിരയായി. സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിച്ച പ്രതി വസതിയിലെ ഫെഡറേഷൻ ഓഫീസിലും ശ്വാസോച്ഛാസം പരിശോധിക്കാനെന്ന പേരിൽ അതിക്രമം ആവർത്തിച്ചു. മറ്റൊരു താരം മാറ്റിൽ വിശ്രമിക്കവേ ബ്രിജ്ഭൂഷൺ ബലമായി ജഴ്സി ഉയർത്തി സ്വകാര്യഭാഗങ്ങളിൽ പിടിച്ചു. ഓഫീസിൽ വിളിച്ചുവരുത്തിയും ഇത് തുടർന്നു.

മറ്റൊരു താരത്തിന്റെയും ജഴ്സി ഉയർത്തിമാറ്റി സ്വകാര്യഭാഗങ്ങളിൽ പിടിച്ചു. അശ്ലീല സംഭാഷണം നടത്തി. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ പോകേണ്ടെന്ന് പിന്നീട് താരങ്ങൾ തീരുമാനിക്കേണ്ട നിലവന്നു. ഫോട്ടോയെടുക്കാൻ നിൽക്കവേ ബ്രിജ്ഭൂഷൺ മറ്റൊരു താരത്തിന്റെ പിൻഭാഗത്ത് പിടിച്ചു. മാറിനിൽക്കാൻ ശ്രമിച്ചിട്ടും ബലമായി അടുപ്പിച്ചു നിർത്തി. മറ്റൊരാൾക്കും സമാന അനുഭവമുണ്ടായി. കൈതട്ടിമാറ്റിയപ്പോൾ ഇനി ടൂർണമെന്റിൽ പങ്കെടുക്കുന്നത് കാണാമെന്ന് ഭീഷണിപ്പെടുത്തി.

അയോധ്യറാലിക്ക് അനുമതിയില്ല: 
മാറ്റിവയ്ക്കുന്നെന്ന് ബ്രിജ് ഭൂഷൺ
ഗുസ്തി താരങ്ങളുടെ സമരം രൂക്ഷമാകവെ അഞ്ചിന് അയോധ്യയിൽ ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ച റാലിക്ക് ജില്ലാ ഭരണനേതൃത്വം അനുമതി നിഷേധിച്ചു. ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് അറിയിച്ചെന്ന് അയോധ്യ എസ്പി ഗൗതം വ്യക്തമാക്കി. ബിജെപി കൗൺസിലർ ചമേലാ ദേവിയാണ് അനുമതിക്കായി കത്ത് നൽകിയത്. എന്നാൽ, സമൂഹത്തിൽ വ്യാപിക്കുന്ന ‘തിന്മ’കൾക്കെതിരെ അയോധ്യയിൽ നടത്താനിരുന്ന സന്യാസ സമ്മേളനവും റാലിയും കുറച്ചുദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് ബ്രിജ് ഭൂഷൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

Previous Post

പണപ്പെരുപ്പം കുതിച്ചുയര്‍ന്നു ; പൊറുതിമുട്ടി പാകിസ്ഥാന്‍

Next Post

മണിപ്പുർ കലാപം ; 98 പേർ കൊല്ലപ്പെട്ടെന്ന്‌ സർക്കാർ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മണിപ്പുർ-കലാപം-;-98-പേർ-കൊല്ലപ്പെട്ടെന്ന്‌-സർക്കാർ

മണിപ്പുർ കലാപം ; 98 പേർ കൊല്ലപ്പെട്ടെന്ന്‌ സർക്കാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.