ന്യൂഡല്ഹി> ശാസ്ത്ര സംഹിതകള് ആദ്യം വേദങ്ങളില് നിന്നാണ് ഉണ്ടായതെന്നും എന്നാല് പിന്നീട് അവ പാശ്ചാത്യരുടേതെന്ന രീതിയില് അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഐഎസ്ആര്ഒ ചെയര്മാന് എസ്.സോമനാഥ്. ഉജ്ജയിനിലെ വേദിക് സര്വകലാശാലയിലെ ബിരുദദാന ചടങ്ങില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് സോമനാഥ്.
ബീജഗണിതം, വര്ഗ്ഗമൂലങ്ങള്, സമയത്തെക്കുറിച്ചുള്ള ആശയങ്ങള് വാസ്തുവിദ്യ, പ്രപഞ്ചത്തിന്റെ ഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവ ആദ്യമായി വേദങ്ങളിലാണ് കണ്ടെത്തിയത്. പിന്നീട് അവ അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിച്ചുവെന്നും പിന്നീട് പാശ്ചാത്യ ലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെട്ടുവെന്നും സോമനാഥ് പറഞ്ഞു.
അക്കാലത്ത് സംസ്കൃതത്തിന് പ്രത്യേക ലിപിയില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നും സോംനാഥ് അഭിപ്രായപ്പെട്ടു. അവ കേട്ടും കൈമാറപ്പെട്ടും നിലനില്ക്കുകയായിരുന്നു. അക്കാലത്തെ ശാസ്ത്രജ്ഞര് സംസ്കൃതം വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും സോമനാഥ് പറഞ്ഞു.
‘സംസ്കൃത വ്യാകരണ നിയമങ്ങള് എഴുതിയ വ്യക്തിയാണ് പാണിനി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭാഷയുടെ വാക്യഘടനയും ഘടനയും ”ശാസ്ത്രീയ ചിന്തകളും പ്രക്രിയകളും അറിയിക്കുന്നതിന്” അനുയോജ്യമാക്കുന്നു. എഞ്ചിനീയര്മാരും ശാസ്ത്രജ്ഞരും സംസ്കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവ കമ്പ്യൂട്ടറുകളുടെ ഭാഷയ്ക്ക് അനുയോജ്യമാണ്.ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പഠിക്കുന്നവര് അത് പഠിക്കുന്നു’. സംസ്കൃതം എങ്ങനെ കണക്കുകൂട്ടാന് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങളും നടക്കുന്നുണ്ടെന്നും സോമനാഥ് പറഞ്ഞു.
ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ശാസ്ത്രം, ഭൗതികശാസ്ത്രം, രാസ ശാസ്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലെ കണ്ടെത്തലുകള് സംസ്കൃതത്തിലാണ് എഴുതിയതെന്നും എന്നാല് അവ പൂര്ണ്ണമായി ചൂഷണം ചെയ്യപ്പെടുകയും ഗവേഷണം നടത്തുകയും ചെയ്തില്ലെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.