തിരുവനന്തപുരം
ഇരുചക്ര വാഹനങ്ങളിൽ രണ്ടു പേർക്കൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടികൂടി യാത്ര ചെയ്താൽ തൽക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുസംബന്ധിച്ച് മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കത്തിന് മറുപടി ലഭിക്കുന്നതുവരെ പിഴ ഈടാക്കില്ല.
പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എഐ കാമറ സംവിധാനംവഴി പിഴ ഈടാക്കുന്നത് ജൂൺ അഞ്ചിന് ആരംഭിക്കും. പിഴ ഈടാക്കുന്നതിനുള്ള സാങ്കേതികസംവിധാനങ്ങൾ ഇതിനകം പൂർത്തീകരിക്കും.