ഏതൻസ്
ഗ്രീസിൽ ഭരണകക്ഷിക്ക് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിക്കാത്തതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്. 99.70 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസിന്റെ മധ്യ വലത് ന്യൂ ഡെമോക്രസി പാർടിക്ക് 40.79 ശതമാനം വോട്ട് ലഭിച്ചു. 300 അംഗ പാർലമെന്റിൽ 146 സീറ്റ് നേടി. കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് കൂടി വേണം. സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന് കിരിയാകോസ് അറിയിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതാകും
ഉചിതമെന്ന് കിരിയാകോസ് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ജൂൺ 25ഓടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുയര്‍ത്തി.പ്രധാന പ്രതിപക്ഷവും ഇടതു പാർടിയുമായ സിറിസയ്ക്ക് 20.07 ശതമാനം വോട്ട് ലഭിച്ചു. 11.46 ശതമാനം വോട്ടോടെ സോഷ്യലിസ്റ്റ് പാർടിയായ പാസോക് മൂന്നാമതെത്തി