മലപ്പുറം> സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (സിഎവിഎ) വനിത ചലഞ്ചർ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള 14 അംഗ ഇന്ത്യൻ ടീമിൽ ഒമ്പത് മലയാളി താരങ്ങൾ. തിങ്കൾ മുതൽ 28 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ചാമ്പ്യൻഷിപ്പ്. കെ എസ് ജിനി, കെ പി അനുശ്രീ, എസ് സൂര്യ, അശ്വതി രവീന്ദ്രൻ, മായ തോമസ് (കെഎസ്ഇബി), അശ്വനി കണ്ടോത്ത്, ജിൻസി ജോൺസൺ, എയ്ഞ്ചൽ ജോസഫ് (ഇന്ത്യൻ റെയിൽവേസ്), എസ് ആർ ശിൽപ (സായി തിരുവനന്തപുരം) എന്നിവരാണ് ടീമിൽ ഇടംനേടിയത്.
റെയിൽവേസിന്റെ നിർമൽ തൻവാർ ആണ് ക്യാപ്റ്റൻ. എസ് ശാലിനി, ഹേമലത, പ്രെരോണ പാൽ, അനന്യ ദാസ് എന്നിവരാണ് മറ്റുതാരങ്ങൾ. സുധൻ ഭൂഷൻ മിശ്ര മുഖ്യപരിശീലകനും വൈശാലി ഫഡ്താരെ സഹപരിശീലകയുമാണ്. നേപ്പാൾ, ബംഗ്ലദേശ്, കിർഗിസ്ഥാൻ എന്നി ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ.