ന്യൂഡൽഹി> രാജസ്ഥാനിൽ ഈമാസം ആദ്യം മിഗ് 21 യുദ്ധവിമാനം തകർന്നു വീണ സംഭവത്തിൽ അന്വേഷണം പൂർത്തിയാകുംവരെ മിഗ് 21ന്റെ സേവനം നിർത്തിവച്ചതായി വ്യോമസേന. അപടകത്തെക്കുറിച്ച് വിശദമായി പഠിച്ച് കാരണം കണ്ടെത്തി പരിഹരിക്കുമെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. മിഗ് 21 വിമാനങ്ങൾ തുടർച്ചയായി തകരുന്നത് വൻ വിമർശനത്തിനിടയാക്കിയിരുന്നു.
മെയ് 8ന് രാജസ്ഥാനിലെ ഹനുമാൻഗഢിൽ മിഗ് 21 വിമാനം തകർന്ന് 4 പേർ മരിച്ചിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. റഷ്യൻ നിർമിത മിഗ് 21 യുദ്ധവിമാനങ്ങൾ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്.