തിരുവനന്തപുരം> രാജ്യശ്രദ്ധ ആകർഷിച്ച വൻ വ്യവസായ മുന്നേറ്റത്തിന്റെ രണ്ടുവർഷമാണ് കടന്നുപോയത്. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തു. 1,39,840 സംരംഭങ്ങളിലൂടെ മൂന്നു ലക്ഷത്തിലധികം തൊഴിലവസരം സൃഷ്ടിച്ചു. ഇതിൽ 1000 സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കാൻ ‘മിഷൻ 1000’ പദ്ധതി തുടങ്ങി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് 9467 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി തുടർപ്രവർത്തനം ആരംഭിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള 301 കർമപരിപാടികളിൽ 275 എണ്ണം പൂർത്തിയാക്കി. പരാതി തീർപ്പാക്കാൻ സംസ്ഥാന, ജില്ലാതല സമിതികളായി. സ്ഥാപനങ്ങളിലെ കേന്ദ്രീകൃത പരിശോധനയ്ക്ക് കെസിസ് ഏർപ്പെടുത്തി. 50 കോടിക്കു മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാൻ നിയമം പാസാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ പിഎസ്സിക്കു പുറത്തുള്ള തസ്തികകളിലെ നിയമനത്തിനായി റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു.
● തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ 80,827 ചതുരശ്രയടിയിൽ അഡ്മിൻ ബ്ലോക്ക്, ബയോടെക് ലാബ്, ഓഫീസ് സ്ഥലം, ലബോറട്ടറി എന്നിവ പ്രവർത്തനസജ്ജം
● മെഡിക്കൽ ഉപകരണ പാർക്കുമായി ബന്ധപ്പെട്ട നിർമാണം പുരോഗമിക്കുന്നു
● വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ സമയ ഡയറക്ടർ
● കെഎസ്ഡിപിയെ വൻകിട മരുന്നുനിർമാണ സ്ഥാപനമാക്കുന്നതിന്റെ ഭാഗമായി നോൺ ബീറ്റാ ലാക്ടം മരുന്നുകളുടെ നിർമാണത്തിനുള്ള
പ്ലാന്റ് പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിച്ചു
● ആലപ്പുഴയിൽ 231 കോടി ചെലവിൽ ഓങ്കോളജി പാർക്ക് സ്ഥാപിക്കാൻ നടപടി
● ടെക്സ്റ്റൈൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കോട്ടൺ ബോർഡ്
● കേരള റബർ കമ്പനിയുടെ ഒന്നാംഘട്ട പ്രവർത്തനം ആരംഭിച്ചു
● തൊടുപുഴ മുട്ടത്ത് സ്പൈസസ് പാർക്കിന്റെ നിർമാണം തുടങ്ങി
● ടൈറ്റാനിയത്തിൽ മാലിന്യ സംസ്കരണത്തിനുള്ള കൊപ്പാറസ് റിക്കവറി പ്ലാന്റ് നിർമാണം പൂർത്തിയായി. മാലിന്യത്തിൽനിന്ന്
മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ 238 കോടിയുടെ മൂന്നു പദ്ധതികൾക്ക് ഭരണാനുമതിയായി.
● ബെൽ ഇഎംഎൽ കേന്ദ്ര സർക്കാരിൽനിന്ന് ഏറ്റെടുത്ത് കെൽ ഇഎംഎൽ എന്ന പേരിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമാക്കി
● ട്രാക്കോ കേബിളിന്റെ ഉൽപ്പാദനശേഷി 6000 മെട്രിക് ടണ്ണിൽനിന്ന് 9000 മെട്രിക് ടണ്ണാക്കി
● കേരള ഓട്ടോ മൊബൈൽസിൽ ഇലക്ട്രിക് പിക്അപ് വാൻ സർട്ടിഫിക്കേഷനായി സമർപ്പിച്ചു. ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിന്
മട്ടന്നൂരിൽ സംയുക്ത സംരംഭത്തിന് നടപടിയായി
● കശുവണ്ടി വികസന കോർപറേഷനും ക്യാപ്പക്സും വഴി 785 പേർക്ക് തൊഴിലവസരം സൃഷ്ടിച്ചു. കഴിഞ്ഞവർഷം12,000 മെട്രിക് ടൺ
തോട്ടണ്ടി ഇറക്കുമതി ചെയ്തു
● സ്കൂൾ യൂണിഫോമിനായി 86 കോടി ചെലവഴിച്ച് 41.24 ലക്ഷം തുണി വിദ്യാർഥികൾക്ക് വിതരണം ചെയ്തു. 7.31 കോടി രൂപ കൈത്തറി
റിബേറ്റായി അനുവദിച്ചു
● ഖാദി മേഖലയിൽ 1,321 സംരംഭങ്ങൾ ആരംഭിച്ചു. ഇതുവഴി 6,456 പേർക്ക് തൊഴിൽ
● ബാംബു കോർപറേഷന് 588 ഹെക്ടറിൽ മുള വച്ചുപിടിപ്പിക്കാൻ അംഗീകാരം ലഭിച്ചു