കോട്ടയം> കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കളക്ടർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ഗഡുക്കളായാണ് പണം ലഭിക്കുക. ആദ്യ ഗഡുവായ അഞ്ച് ലക്ഷം നാളെ ലഭിക്കുമെന്നും ബാക്കി അഞ്ച് ലക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നല്‍കുമെന്നും കോട്ടയം കളക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.