തിരുവനന്തപുരം> എ ഐ കാമറ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ്. വസ്തുതാവിരുദ്ധമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും വിഷയത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉയർന്നു വന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടത്തൽ. ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കൈമാറിയതെന്നും മന്ത്രി പറഞ്ഞു.















